ഒരു ബില്യണ്‍ ദിർഹം ചെലവ് വരുന്ന റോഡ് പദ്ധതിക്ക് ഷെയ്ഖ് മൊഹമ്മദ് അംഗീകാരം നൽകി

08:42 PM Feb 25, 2017 | Deepika.com
ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു ബില്യണ്‍ ദിർഹം ചെലവു വരുന്ന റോഡ് പദ്ധതിക്ക് അംഗീകാരം നൽകി. ഷേയ്ഖ് മൊഹമ്മദ് ബിൻ സയിദ് റോഡിന് ഇടയിലൂടെ കടന്നുപോകുന്ന പന്ത്രണ്ട് കിലോ മീറ്റർ നീളം വരുന്ന ട്രിപ്പോളി റോഡിന്‍റെ മൊത്തം ചെലവ് 500 മില്യണ്‍ ദിർഹമാണ്. മറ്റൊരു പദ്ധതിയായ എയർപോർട്ട് റോഡിന് സമാന്തരമായി നിർമിക്കുന്ന ഇടനാഴിയാണ്. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് 490 മില്യണ്‍ ദിർഹം ചെവരും.

ഷേയ്ഖ് മൊഹമ്മദ് ബിൻ സയിദ് അൽ മക്തൂമിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പുതിയ പദ്ധതി ഉടൻ തന്നെ ആരംഭിക്കുമെന്നും ഇതിന്‍റെ കൂടെ നിരവധി പദ്ധതികൾക്കും ദുബായ് ഭരണാധികാരി അംഗീകാരം നൽകിയെന്നും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ യോഗത്തിൽ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ മത്താർ അൽ ടയർ വ്യക്തമാക്കി. മാന്ദ്യത്തിൽനിന്നും കരയറുന്ന ഒരു രാജ്യത്തിന് ജനസംഖ്യ വർധിക്കുന്നതിനൊപ്പം ഇത്തരം പദ്ധതികൾ വരുന്നത് സന്തോഷകരമായ ഒരു ജനതയ്ക്ക് വളരെയേറ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.