യാത്രയയപ്പ് നൽകി

06:09 PM Feb 23, 2017 | Deepika.com
കുവൈത്ത്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്കു മടങ്ങുന്ന ജനതാ കൾച്ചറൽ സെന്‍ററിന്‍റെ സാൽമിയ യൂണിറ്റ് എക്സിക്യൂട്ടീവ് ആയിരുന്ന ശശികുമാറിന് യാത്രയയപ്പ് നൽകി.

സാൽമിയയിൽ യൂണിറ്റ് പ്രസിഡന്‍റ് റഷീദ് കണ്ണവം അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് സഫീർ പി. ഹാരിസ് ശശികുമാറിന് ഉപഹാരം സമ്മാനിച്ചു. അബ്ദുൾ വഹാബ്, ഖലീൽ കായംകുളം, അഖിൽ, മുഹമ്മദ്കുട്ടി, റഷീദ് കൊണ്ടോട്ടി, ഷൈജു, ജോണിമോൻ, അബ്ദുൾ ഷുക്കൂർ, അരുണ്‍, കണ്‍വീനർ സമീർ കൊണ്ടോട്ടി, മുഹമ്മദ് കമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ