ചിത്ര രചനാ സാഹിത്യമത്സരങ്ങൾ 24ന്

02:09 PM Feb 22, 2017 | Deepika.com
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവമത്സരങ്ങളുടെ ഭാഗമായുള്ള ചിത്രരചനയും (പെൻസിൽ ഡ്രോയിംഗ്, പെയിന്‍റിംഗ്), സാഹിത്യ മത്സരങ്ങളും (കഥ, കവിത, ലേഖനം ഇംഗ്ലീഷിലും മലയാളത്തിലും) ഫെബ്രുവരി 24ന് (വെള്ളി) നടക്കും.

ചിത്രരചനാ മത്സരങ്ങൾ റൂവിയിലെ അറ്റ്ലസ് ഹോസ്പിറ്റലിനോട് ചേർന്നുള്ള ട്രേഡ്സെന്‍റർ ബിൽഡിംഗിലെ കേരള വിഭാഗം ഓഫീസിൽ രാവിലെ ഒന്പതു മുതലും സാഹിത്യ മത്സരങ്ങൾ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ഉച്ചകഴിഞ്ഞ് ഒന്നിനും ആരംഭിക്കും.

പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് മത്സരവേദിയിൽ രജിസ്ട്രേഷന് സൗകര്യമുണ്ടായിരിക്കും. ചിത്ര രചനാ മത്സരങ്ങൾ, സബ് ജൂണിയർ, ജൂണിയർ, സീനിയർ, പൊതുവിഭാഗം എന്നീ വിഭാഗങ്ങളിലും സാഹിത്യ മത്സരങ്ങൾ ജൂണിയർ, സീനിയർ, പൊതു വിഭാഗം എന്നിവയിലുമാണ് മത്സരങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് കേരള വിഭാഗം വെബ്സൈറ്റ് സന്ദർശിക്കുക.

വിവരങ്ങൾക്ക്: 99656896, 93207220.

റിപ്പോർട്ട്: സേവ്യർ കാവാലം