ഷിക്കാഗോ ചാപ്റ്റർ എസ്എംസിസിക്ക് പുതിയ നേതൃത്വം

08:55 PM Feb 21, 2017 | Deepika.com
ഷിക്കാഗോ: സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് ഷിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം. സീറോ മലബാർ അൽഫോൻസ ഹാളിൽ ഫെബ്രുവരി 12ന് ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് 2017-18 വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ പ്രഖ്യാപിച്ചത്.

പുതിയ ഭാരവാഹികളായി ഷിബു അഗസ്റ്റിൻ (പ്രസിഡന്‍റ്), ആന്േ‍റാ കവലയ്ക്കൽ (വൈസ് പ്രസിഡന്‍റ്), മേഴ്സി കുര്യാക്കോസ് (സെക്രട്ടറി), സണ്ണി വള്ളിക്കളം (ജോയിന്‍റ് സെക്രട്ടറി), ബിജി വർഗീസ് (ട്രഷറർ), ജേക്കബ് കുര്യൻ (ജോയിന്‍റ് ട്രഷറർ) എന്നിവരെയും നാഷണൽ ഗവേണിംഗ് കൗണ്‍സിൽ മെംബർമാരായ ജോണ്‍സണ്‍ കണ്ണൂക്കാടൻ, ഷാജി ജോസഫ്, കുര്യാക്കോസ് തുണ്ടിപ്പറന്പിൽ എന്നിവരും എക്സിക്യൂട്ടീവ് മെംബർമാരായ ആഗ്നസ് മാത്യു, ജോയി വട്ടത്തിൽ, ഷാബു മാത്യു, ജോയി ചക്കാലയ്ക്കൽ, ജോസഫ് നാഴിയംപാറ, ജയിംസ് ഓലിക്കര എന്നിവരേയും തെരഞ്ഞെടുത്തു.

യോഗത്തിൽ ഫാ. അഗസ്റ്റിൻ പാലയ്ക്കാപറന്പിൽ, ജോണ്‍സണ്‍ കണ്ണൂക്കാടൻ, ഷിബു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം