വിദേശികളുടെ മെഡിക്കൽ പരിശോധന ശക്തമാക്കണമെന്ന് എംബസികളോട് സൗദി മന്ത്രിസഭ

05:53 PM Feb 21, 2017 | Deepika.com
ദമാം: സൗദിയിലെത്തുന്ന വിദേശ തൊഴിലാളികൾ വ്യാജ മെഡിക്കൽ പരിശോധന നടത്തുന്നില്ലന്ന് ഉറപ്പാക്കണമെന്നു സൗദി മന്ത്രി സഭ എല്ലാ വിദേശ എംബസികളോടും കോണ്‍സുലേറ്റുകളോടും നിർദേശിച്ചു.

വിദേശികളുടെ മെഡിക്കൽ പരിശോധന നടത്തുന്നത് ഗൾഫ് സഹകരണ കൗണ്‍സിലിനു കീഴിലുള്ള ആരോഗ്യ മന്ത്രാലയങ്ങൾ അംഗീകരിച്ച മെഡിക്കൽ സെന്‍റർ മുഖേനയാണെന്ന് ഉറപ്പാക്കണം. പരിശോധന വിവരങ്ങൾ എംബസികളേയും കോണ്‍സുലേറ്റുകളേയും ബന്ധിപ്പിക്കുന്ന ഓണ്‍ലൈൻ നെറ്റ് വർക്കു ശൃംഖലയിൽ നൽകിയെന്ന് ഉറപ്പാക്കുകയും വേണമെന്ന് മന്ത്രിസഭ നിർദേശിച്ചു.

വിദേശികൾ വ്യാജ മെഡിക്കൽ പരിശോധനാഫലവുമായി എത്തുന്നത് കണ്ടെത്തിയതിനെതുടർന്നാണ് പുതിയ നിർദേശം.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം