"സാമൂഹ്യബോധനം നഷ്ടപ്പെടുന്നത് പ്രബോധകർ കരുതിയിരിക്കണം’

08:53 PM Feb 20, 2017 | Deepika.com
കുവൈത്ത് : ഇസ് ലാമിന്‍റെ സാമൂഹ്യബോധനം നഷ്ടപ്പെടുന്നത് പ്രബോധകർ കരുതിയിരിക്കണമെന്ന് ഹൃസ്വസന്ദർശനത്തിന് കുവൈത്തിലെത്തിയ യുവപ്രാസംഗികനും എംഎസ്എം മലപ്പുറം വെസ്റ്റ് ജില്ല ഉപാധ്യക്ഷനുമായ സാബിക് പുല്ലൂർ പറഞ്ഞു. ഇന്ത്യൻ ഇസ് ലാഹി സെന്‍റർ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ് ലാമിക യഥാർഥ ആദർശം സാമൂഹ്യ ബാധ്യതകളെ ഉറപ്പു വരുത്തുന്നതാണ്. ഏക ദൈവ വിശ്വാസത്തിലുള്ള സമൂഹത്തിന് ധാർമിക ജീവിതമാണ് ഇസ് ലാമിക വളർച്ചയുടെ അടിസ്ഥാനം. കാലഘട്ടത്തിന്‍റെ തേട്ടമനുസരിച്ച് പ്രബോധന മേഖലയിൽ വൈവിധ്യം സൃഷ്ടിക്കാൻ നവോഥാന പ്രവർത്തകർക്ക് സാധിക്കണമെന്നും സാബിക് പുല്ലൂർ വിശദീകരിച്ചു.

യോഗത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്‍റർ പ്രസിഡന്‍റ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ്, ജസീർ പുത്തൂർ പള്ളിക്കൽ, വി.എ. മൊയ്തുണ്ണി, അബ്ദുറഹ്മാൻ അടക്കാനി, ഇബ്രാഹിം കുട്ടി സലഫി, സിദ്ദീഖ് മദനി, അബൂബക്കർ വടക്കാഞ്ചേരി, മൊയ്തീൻ മൗലവി, അബ്ദുൾ അസീസ് സലഫി, എഞ്ചി. അഷ്റഫ്, പി.വി അബ്ദുൾ വഹാബ്, അൻവർ സാദത്ത്, സ്വാലിഹ് വടകര, യൂനുസ് സലിം, ഉമ്മർ കുട്ടി, അയൂബ് ഖാൻ, സി.വി അബ്ദുള്ള എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ