ഒമർ അബ്ദൾ റഹ്മാൻ ജയിലിൽ മരിച്ചു

06:31 PM Feb 20, 2017 | Deepika.com
നോർത്ത് കരോളിന: 1993 ൽ നടന്ന വേൾഡ് ട്രേയ്ഡ് സെന്‍റർ ആക്രമണത്തിന് സൂത്രധാരത്വം വഹിച്ച ബ്ലൈൻഡ് ഒമർ അബ്ദൾ റഹ്മാൻ ഫെബ്രുവരി 17ന് നോർത്ത് കരോളിന ജയിൽ ആശുപത്രിയിൽ മരിച്ചു. എഴുപത്തെട്ടുകാരനായ ഈജിപ്ഷ്യൻ ക്ലറിക്ക് സ്വഭാവിക അസുഖത്തെ തുടർന്നായാരുന്നു മരണം.

അള്ള, ഷെയ്ക്ക് ഒമറിന്‍റെ ആത്മാവിനെ എടുത്തു എന്നാണ് മകൾ ആസ്മ അബ്ദൾ റഹ്മാൻ ട്വിറ്ററിൽ കുറിച്ചത്.

ഒബാമ ബിൻലാദനെ ലോകം അറിയുന്നതിന് വർഷങ്ങൾക്കു മുന്പ് ഇസ് ലാമിക് ഭീകരവാദത്തിന്‍റെ മുഖമുദ്രയായിരുന്നു അന്ധനായ അബ്ദുൾ റഹ്മാൻ. എഫ്ബിഐ ന്യൂയോർക്ക് ആസ്ഥാനം, ലിങ്കണ്‍ ഹോളണ്ട് ടണലുകൾ, യുഎൻ ആസ്ഥാനം എന്നിവ തകർക്കുന്നതിനുള്ള ഗൂഢാലോചന കുറ്റത്തിന് മൻഹാട്ടൻ ഫെഡറൽ ജൂറി 1995ലാണ് ഒമറിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും 1996 ൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചതും. പ്രമേഹ രോഗത്താൽ അന്ധനായ ഒമർ അബ്ദൾ ബ്രെയ്ലി അക്ഷരത്തിലാണ് ഖുറാൻ പഠിച്ചത്. 1990 ൽ ടൂറിസ്റ്റ് വീസയിലാണ് ഒമർ അമേരിക്കയിലെത്തിയത്. തുടർന്നാണ് ഭീകരാക്രമണ പദ്ധതികൾ തയാറാക്കിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ