കുവൈത്ത് എപ്പിസ്കോപ്പൽ ചർച്ചസ് ഫെല്ലോഷിപ്പ് ഇന്റർ ചർച്ച് ബൈബിൾ ക്വിസ് നടത്തി

01:04 PM Feb 19, 2017 | Deepika.com
കുവൈത്ത്: കുവൈത്തിലുള്ള എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കുവൈത്ത് എപ്പിസ്കോപ്പൽ ചർച്ചസ് ഫെല്ലോഷിപ്പിന്റെ (കെഇസിഎഫ്) നേതൃത്വത്തിൽ ഇന്റർ ചർച്ച് ബൈബിൾ ക്വിസ് 2017 ഫെബ്രുവരി 18–നു എൻഇസികെ ചർച്ച് ആൻഡ് പാരീഷ് ഹാളിൽ വച്ചു നടത്തപ്പെട്ടു.

കെഇസിഎഫ് വൈസ് പ്രസിഡന്റ് റവ.ഫാ. എബി പോൾ അധ്യക്ഷത വഹിച്ചു. എൻഇസികെ അഡ്മിനിസ്ട്രേറ്റർ കെ.പി കോശി ഉദ്ഘാടനം നിർവഹിച്ചു. 12 ഇടവകകളിൽ നിന്നുള്ള സീനിയർ, ജൂണിയർ ടീമുകൾ പങ്കെടുത്തു.

ജൂണിയർ വിഭാഗത്തിൽ സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ്, സെന്റ് പീറ്റർ ക്നാനായ, കുവൈത്ത് സിറ്റി മാർത്തോമാ എന്നീ ഇടവകകളിൽ ഒന്നും രണ്ടും മൂന്നൂം സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. സീനിയർ വിഭാഗത്തിൽ സെന്റ് പീറ്റർ സിഎസ്ഐ, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് അഹമ്മദി, സെന്റ് ജോൺസ് മാർത്തോമ എന്നീ ഇടവകകൾ ഒന്നും രണ്ടും മൂന്നൂം സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി.

റവ.ഫാ. ഷാജി പി. ജോഷ്യാ കൺവീനറായി പ്രവർത്തിച്ചു. ഷിബു അലക്സ്, ബബിത ലൈജു ആൻഡ് ടീം നേതൃത്വം നൽകി. കെഇസിഎഫ് പ്രസിഡന്റ് റവ. സജി ഏബ്രഹാം, റവ. ബിജു സാം, ബെന്നി വർഗീസ്, അനിൽ ജോർജ്, ബഞ്ചമിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.