മസ്തിഷ്കാഘാതം, അൽഹസയിൽ യുവാവ് മരിച്ചു

01:04 PM Feb 19, 2017 | Deepika.com
അൽഹസ: പത്തനംതിട്ട ജില്ലയിൽ ഐക്കാട് രമണീവിലാസത്തിൽ രമണിയുടെയും രാഘവന്റെയും മകൻ രാജേഷ് വി കെ(32) അൽഹസ മുബാറസിൽ മസ്തിഷ്ക്കാഘാതം കാരണം നിര്യാതനായി. ജോലിസ്‌ഥലത്ത് നിന്നും കുഴഞ്ഞുവീണതിനെ തുടർന്നു മൂന്നു ദിവസമായി ഹസയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗദിയിലെത്തിയിട്ടു മൂന്നുവർഷമായി. അവിവാഹിതനാണ്. ഏക സഹോദരി രാജി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് നവോദയ കേന്ദ്ര വൈ: പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, മുബാറസ് മേഖലാ സിക്രട്ടറി ചന്ദ്രശേഖരൻ, മേഖലാ ജോ: ട്രഷറർ പ്രസാദ്, ശിവരാജൻ എന്നിവർ നേതൃത്വം നൽകുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ