ബ്രോഷർ പ്രകാശനം ചെയ്തു

09:03 PM Feb 18, 2017 | Deepika.com
ദുബായ്: മോയിൻകുട്ടി വൈദ്യർ ഇശൽ നൈറ്റ് 2017ന്‍റെ ബ്രോഷർ പ്രകാശനം ചെയ്തു. ദുബായ് കഐംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങ് കഐംസിസി സംസ്ഥാന പ്രസിഡന്‍റ് പി.കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദുബായിൽ സന്ദർശനം നടത്തുന്ന എംഎൽഎമാരായ ടി.വി ഇബ്രാഹിമിനും കെ.എം. ഇസ്മായിലിനും സ്വീകരണം നൽകി. തുടർന്നു ഏപ്രിൽ 14 നു നടക്കുന്ന മോയിൻകുട്ടി വൈദ്യർ ഇശൽ നൈറ്റ് 2017ന്‍റെ ബ്രോഷർ പ്രകാശനം പി.കെ. അൻവർ നഹ ടി.വി. ഇബ്രാഹിം എംഎൽഎക്ക് നൽകി നിർവഹിച്ചു. എഡ്യു ഫൗണ്ടേഷൻ പദ്ധതി പ്രഖ്യാപനം പി.കെ. അൻവർ നഹ നടത്തി. മണ്ഡലം പ്രസിഡന്‍റ് ഖാലിദ് ബാഖവി അധ്യക്ഷത വഹിച്ച യോഗത്തിൽ മലപ്പുറം ജില്ലാ കഐംസിസി പ്രസിഡന്‍റ് ചെമ്മുക്കൻ യാഹുമോൻ, ട്രഷറർ മുസ്തഫ വേങ്ങര, അഷ്റഫ് കൊണ്ടോട്ടി, താജ്മുഷ്താഖ് കളത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ