ടെക്സസിൽ ഫ്ളു പടരുന്നു

05:33 PM Feb 18, 2017 | Deepika.com
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഫ്ളൂ പടർന്നു പിടിക്കുന്നതായി സെന്േ‍റഴ്സ് ഫോർ ഡിസീസ് കണ്‍ട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ മുന്നറിയിപ്പു നൽകി.

നോർത്ത് ടെക്സസിൽ എ, ബി ഫ്ളൂ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഒൗട്ട് പേഷ്യന്‍റ് വിഭാഗത്തിൽ ഫ്ളു ലക്ഷണങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണം ദിവസം തോറും വർധിച്ചു വരുന്നതായി ആരോഗ്യ വകുപ്പു അധികൃതർ വെളിപ്പെടുത്തി. ടെക്സസ് ഉൾപ്പെടെ ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിലും ന്യൂയോർക്ക് സിറ്റിയിലും ഇൻഫ്ളൂവൻസ് രോഗം വ്യാപകമാകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സാധാരണ വർഷങ്ങളിൽ ഫെബ്രുവരിയിൽ കണ്ടുവരാറുള്ള രോഗികളുടെ എണ്ണത്തേക്കാൾ വളരെ അധികമാണ് 2017 ൽ ഉണ്ടായിട്ടുള്ളത്. പനി, ശരീര വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടനെ ഡോക്ടറുടെ ഉപദേശം തേടണമെന്നും കർശനമായ രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ