പോസ്റ്റർ പ്രകാശനം ചെയ്തു

05:32 PM Feb 17, 2017 | Deepika.com
കുവൈത്ത് : നിലാവ് കുവൈത്ത് ഫെബ്രുവരി 24, 25 തീയതികളിലായി ഫഹാഹീലും അബാസിയയിലും നടക്കുന്ന കാൻസർ ബോധവത്കരണ സെമിനാറിന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു.

ഫർവാനിയ ഗവർണറേറ്റിൽ നടന്ന ചടങ്ങിൽ ഫർവാനിയ ഗവർണർ ഷെയ്ഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അൽ സബ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം രക്ഷാധികാരിയും നിലാവ് കുവൈറ്റ് കാൻസർ ബോധവത്കരണ സെമിനാർ ചെയർമാനുമായ ഡോ. അമീർ അഹമ്മദിന് നൽകി നിർവഹിച്ചു. ചടങ്ങിൽ ഷിഫ അൽ ജസീറ പ്രതിനിധി ടി.ടി. സലിം, സമീർ, നിലാവ് കുവൈത്ത് പ്രസിഡന്‍റ് ഹബീബുള്ള മുറ്റിച്ചൂർ, ജനറൽ സെക്രട്ടറി ഹമീദ് മധുർ, ഗവർണർ ഓഫീസ് സെക്രട്ടറി ബിജു എന്നിവർ സന്നിഹിതരായിരുന്നു.

സെമിനാറിന് പ്രശസ്ത കാൻസർ രോഗ ചികിത്സാവിദഗ്ധൻ ഡോ. വി.പി. ഗംഗാധരനും ഡോ. ചിത്രയുമാണ് നേതൃത്വം നൽകുന്നത്. ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റേയും ആഭ്യന്തര മന്താലയത്തിന്‍റേയും വാർത്താവിതരണ മന്താലായത്തിന്േ‍റയും കുവൈത്ത് കാൻസർ സൊസൈറ്റിയുടെയും നഴ്സിംഗ് അസോസിയേഷന്‍റേയും സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ