അമി ബിറ സയൻസ് ഹൗസ് കമ്മിറ്റിയിൽ

05:29 PM Feb 17, 2017 | Deepika.com
കലിഫോർണിയ: കലിഫോർണിയ സെവന്‍റ്ത് കണ്‍ഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ വംശജൻ അമി ബിറയെ (51) സയൻസ്, സ്പെയ്സ് ആൻഡ് ടെക്നോളജി ഹൗസ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു.

2013 മുതൽ ഇതേ കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന അമി ബിറ മൂന്നാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്.റാങ്കിംഗ് മെംബറായി പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അമിബിറ പറഞ്ഞു.

യുഎസ് ഹൗസിലെ ഡമോക്രാറ്റിക്ക് പ്രതിനിധികളാണ് അമി ബിറയുടെ പേര് നിർദ്ദേശിച്ചത്. 14 റിപ്പബ്ലിക്കൻസും 8 ഡമോക്രാറ്റ്സും ഉൾപ്പെടുന്ന കമ്മിറ്റിയുടെ നേതൃത്വ സ്ഥാനത്ത് റിപ്പബ്ലിക്കനാണ്. ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ബ്രയാൻ ബബിനാണ് സബ് കമ്മിറ്റി ചെയർമാൻ.

റിപ്പോർട്ട്: പി.പി. ചെറിയാൻ