വെളിച്ചം ഖുർആൻ വിജ്ഞാന പരീക്ഷ: 22-ാം മൊഡ്യൂൾ പ്രകാശനം ചെയ്തു

05:16 PM Feb 17, 2017 | Deepika.com
കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്‍റർ വിശുദ്ധ ഖുർആൻ സന്പൂർണ വിജ്ഞാന പരീക്ഷ പദ്ധതിയായ വെളിച്ചത്തിന്‍റെ 22-ാം മൊഡ്യൂൾ പുറത്തിറങ്ങി. പരീക്ഷ പാഠഭാഗത്തിന്‍റെ കോപ്പി കേരള ജംഇയ്യത്തുൽ ഉലമ അസിസ്റ്റന്‍റ് സെക്രട്ടറി ഹനീഫ കായക്കൊടി നോർക്ക വെൽഫയർ ബോർഡ്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറായ ഷറഫുദ്ദീൻ കണ്ണേത്തിന് നൽകി പ്രകാശനം ചെയ്തു.

ഐഐസി പ്രസിഡന്‍റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മസ്ജിദുൾ കബീർ മുദീറായ റൂമി മത്വർ അറൂമി, കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ, മുഹമ്മദ് അലി, ഐഐസി ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ്, വെളിച്ചം സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവർ പങ്കെടുത്തു.

വിവരങ്ങൾക്ക്: 65829673, 66509290, 966526.

റിപ്പോർട്ട്: സലിം കോട്ടയിൽ