മമ്മൂട്ടി ഫാൻസ് കലണ്ടർ പ്രകാശനം ചെയ്തു

05:12 PM Feb 17, 2017 | Deepika.com
മനാമ: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്‍റർനാഷണൽ ബഹറിൻ ഘടകം പുറത്തിറക്കുന്ന 2017 വർഷത്തെ കലണ്ടറിന്‍റെ പ്രകാശനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഫാൻസിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്തതാണ് കലണ്ടർ.

ഗൾഫിലെ മമ്മൂട്ടി ആരാധകർ ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾ ചോദിച്ചു മനസിലാക്കിയ മുഖ്യമന്ത്രി അവരെ അഭിനന്ദിക്കുകയും ചെയ്തു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്‍റർനാഷണൽ ജിസിസി ചാപ്റ്റർ കഴിഞ്ഞവർഷം മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു മൂന്നാറിന് സമീപമുള്ള ഇടമലക്കുടിയിലെ ഒരു കുടി ദത്തെടുത്തിരുന്നു.

ചടങ്ങിൽ പ്രമുഖ പ്രവാസി വ്യവസായികളായ വർഗീസ് കുര്യൻ, രവി പിള്ള മുതിർന്ന ബഹറിനിലെ മാധ്യമ പ്രവർത്തകൻ സോമൻ ബേബി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.