ടൊയോട്ട 2,800 കാറുകൾ തിരിച്ചു വിളിച്ചു

08:03 PM Feb 16, 2017 | Deepika.com
ദുബായ്: ജപ്പാനിലെ പ്രമുഖ കാർനിർമാതാക്കളായ ടൊയോട്ട സോഫ്റ്റ് വെയർ തകരാറിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽനിന്നും 2,800 കാറുകൾ തിരിച്ചുവിളിച്ചു. 2014 നവംബർ മുതൽ ഡിസംബർ 2016 വരെ വിപണിയിൽ വിറ്റഴിച്ച ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന മിറായി കാറുകളാണ് തിരിച്ചുവിളിക്കുന്നത്. 2014ൽ വിപണിയിലിറങ്ങിയ മിറായി പരിസ്ഥിതി സൗഹൃദ കാർ എന്ന നിലയിൽ വൻ ഡിമാന്‍റായിരുന്നു.