അബുദാബി: കാണ്ഡഹാറിൽ കഴിഞ്ഞ മാസമുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഫ്ഗാനിലെ യുഎഇ സ്ഥാനപതി മരിച്ചു. ജുമ മുഹമ്മദ് അബ്ദുള്ള അൽ കാബിയാണ് (65) മരിച്ചത്. അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇതോടെ മരണസംഖ്യ 12 ആയി ഉയർന്നു. ജനുവരി 10 ന് കാണ്ഡഹാർ ഗവർണർ ഗസ്റ്റ്ഹൗസിൽ നടന്ന സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു.
കാണ്ഡഹാർ സ്ഫോടനത്തിൽ പരിക്കേറ്റ യുഎഇ സ്ഥാനപതി മരിച്ചു
05:07 PM Feb 16, 2017 | Deepika.com