മീഡിയ പ്ലസ് ദേശീയ കായികദിനം ആഘോഷിച്ചു

08:48 PM Feb 15, 2017 | Deepika.com
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വൈർട്ടൈസിംഗ് ആൻഡ് ഈവന്‍റ് മാനേജ്മെന്‍റ് കന്പനിയായ മീഡിയ പ്ലസ്് ഖത്തർ ദേശീയ കായിക ദിനം ആഘോഷിച്ചു.

അക്കോണ്‍ ഗ്രൂപ്പ് വെഞ്ച്വഴ്സ് ചെയർമാൻ ഷുക്കൂർ കിനാലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിന്‍റെ ദേശീയ കായിക ദിനത്തിൽ പ്രവാസി സംരംഭ കൂട്ടായ്മകളുടെ പങ്ക് പ്രധാനമാണെന്നും സജീവ പിന്തുണയോടെയാണ് ഈ മുന്നേറ്റത്തിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക കായിക ഭൂപടത്തിൽ ഇതിനകം തന്നെ ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തിയ ഖത്തറിന്‍റെ കായിക കുതിപ്പുകൾക്ക് ശക്തി പകരുന്നതാണ് ഓരോ കായിക ദിനങ്ങളും. പൊതു അവധി പ്രഖ്യാപിച്ച് രാജ്യം മുഴുവൻ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന കായിക ദിനം സമൂഹത്തിന്‍റെ ചിന്താഗതിയിലും പ്രവർത്തനങ്ങളിലും ആരോഗ്യകരമായ മാറ്റം വരുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സിഇഒ അമാനുള്ള വടക്കാങ്ങര, ഓപ്പറേഷൻസ് മാനേജർ റഷീദ പുളിക്കൽ, സെയിൽസ് മാനേജർ ഷറഫുദ്ദീൻ തങ്കയത്തിൽ, കണ്‍സൾട്ടന്‍റ് ഏലിയാസ് ജേക്കബ്, മാർക്കറ്റിംഗ് കോഓർഡിനേറ്റർ മുഹമ്മദ് റഫീഖ് വടക്കാങ്ങര, അഫ്സൽ കിളയിൽ, സിയാഹുറഹ് മാൻ, ജോജിൻ മാത്യു, സൈതലവി അണ്ടേക്കാട്, ആനന്ദ് ജോസഫ്, ഫ്ളോറ ഫെർണാണ്ടസ്, ഷാജി മോനായ്, ജിന്േ‍റാ സൈബാസ്റ്റ്യൻ, ഖാജാ ഹുസൈൻ പാലക്കാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കായിക ദിനത്തിന്‍റെ ആവേശം ഉയർത്തിപ്പിടിച്ച് പ്രത്യേകം തയാറാക്കിയ ജഴ്സികളുമണിഞ്ഞ് കന്പനിയിലെ മുഴുവൻ ജീവനക്കാരും പങ്കെടുത്ത കൂട്ട നടത്തത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് പ്ളാനറ്റ് ഹോം ഇന്‍റീരിയർ കന്പനി ജീവനക്കാരുമായുളള സൗഹൃദ ഫുട്ബോൾ മത്സരവും അരങ്ങേറി കന്പനി മാനേജിംഗ് ഡയറക്ടർ ഷാജഹാൻ മാളിയേക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘം കായികദിനം കൂടുതൽ ആകർഷകമാക്കി.