പാറ്റകൾ കൗൺസിൽ ഹാൾ കൈയേറി; യോഗം മാറ്റിവച്ചു

04:59 PM Feb 15, 2017 | Deepika.com
ഒക് ലഹോമ: ഒക് ലഹോമയിലെ ഒരു നഗരമായ ഹേർട്ട്സ് ഹോണ്‍ കൗണ്‍സിൽ ഹാൾ പാറ്റകൾ കൈയേറിയതിനെത്തുടർന്നു കൗണ്‍സിൽ യോഗം മാറ്റിവച്ചു.

മേയർ ലിയോണ്‍ മെയ്സിയാണ് ഫെബ്രുവരി 13നു നടക്കേണ്ടയോഗം മാറ്റിവച്ചത്. മാത്രവുമല്ല പൊതുജനങ്ങൾക്ക് കൗണ്‍സിൽ ഹാളിലേക്കുള്ള പ്രവേശനവും താത്കാലികമായി നിരോധിച്ചു.

മെയിന്‍റനൻസ് ചെയ്യാനെത്തിയ തൊഴിലാളികളാണ് ഫർണിച്ചറുകൾക്കിടയിൽ പാറ്റകളെ കണ്ടെത്തിയത്. ഹാളിനകത്തുള്ള പാറ്റകളെ മരുന്ന് സ്പ്രേ ചെയ്ത് നശിപ്പിച്ചതിനുശേഷം മാത്രമേ കൗണ്‍സിൽ യോഗം തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് മേയർ പറഞ്ഞു. പൊതുജനങ്ങളുടെ സൗകര്യാർഥം പിറ്റ്സബർഗ് കൗണ്ടിയിലായിരിക്കും ഒൗദ്യോഗിക റിക്കാർഡുകൾ കൈകാര്യം ചെയ്യുക എന്നും മേയർ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ