മാഗിന് പുതിയ നേതൃത്വം

12:24 PM Jan 24, 2017 | Deepika.com
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്‍റെ (മാഗ്) 2017 ലേക്കുള്ള പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.

പുതിയ ഭാരവാഹികളായ തോമസ് ചെറുകര (പ്രസിഡന്‍റ്), ഡോ. മാത്യു വൈരമണ്‍ (വൈസ് പ്രസിഡന്‍റ്), സുരേഷ് രാമകൃഷ്ണൻ (സെക്രട്ടറി), ഡോ. സാം ജോസഫ് (ജോയിന്‍റ് സെക്രട്ടറി), ജോസഫ് കെന്നഡി (ട്രഷറർ), രാജൻ യോഹന്നാൻ (ജോയിന്‍റ് ട്രഷറർ) എന്നിവരും തോമസ് വർക്കി (മൈസൂർ തന്പി ഫൈനാൻസ് ആൻഡ് മെന്പർഷിപ്പ്), പൊന്നുപിള്ള, സെലിൻ ബാബു (വിമൻസ് ഫോറം), റോണി ജേക്കബ് (പ്രോഗ്രാം കോ ഓർഡിനേറ്റർ), ജോണപ്പൻ വാലിമറ്റത്തിൽ (പിആർഒ), തോമസ് തൈയിൽ (സീനിയർ സിറ്റിസണ്‍), മോൻസി കുര്യാക്കോസ് (ഫെസിലിറ്റി മാനേജർ), ഏബ്രഹാം തോമസ് (എഡ്യൂക്കേഷൻ), പ്രേംദാസ് മാമഴിയിൽ (യൂത്ത് ആൻഡ് സ്പോർട്സ്) എന്നിവരടങ്ങുന്ന ഡയറക്ടർ ബോർഡും ഏബ്രാഹം കെ. ഈപ്പൻ, മാത്യു മത്തായി എന്നിവരടങ്ങുന്ന ട്രസ്റ്റി ബോർഡുമാണ് സ്ഥാനമേറ്റത്.

അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാവിലെ 8.30 ന് കേരള ഹൗസിൽ പതാക ഉയർത്തലും പൊതുസമ്മേളനവും സംഘടിപ്പിക്കും. സ്റ്റാഫോർഡ് സിറ്റി കൗണ്‍സിൽ പ്രോ ടേം മേയർ കെൻ മാത്യു ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

ഫെബ്രുവരി ആദ്യ വാരത്തോടെ അസോസിയേഷനിലെ അംഗങ്ങളുടെ കുട്ടികൾക്കും മുതിർന്നവർക്കുമായി മലയാളം ക്ലാസ്, ചെണ്ടമേളം, കംപ്യൂട്ടർ ബോധവത്കരണ ക്ലാസ് തുടങ്ങിയവ സൗജന്യമായി ആരംഭിക്കും. താൽപര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോർട്ട്: ജീമോൻ റാന്നി