സിയസ്കോ കപ്പ് 2017 : ഷിഫാ അൽ ജസീറ സോക്കർ കേരളക്ക് കിരീടം

08:37 PM Jan 23, 2017 | Deepika.com
കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ ഒന്ന
ായ സിയസ്കോ കുവൈറ്റ് കേരള എക്സ്പാറ്റ് ഫുട്ബോൾ അസോസിയേഷനു (കേഫാക്) മായി സഹകരിച്ചു നടത്തിയ രണ്ടാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിൽ നിലവിലെ ജേതാക്കളായ ഷിഫാ അൽ ജസീറ സോക്കർ കേരളക്ക് കിരീടം.

പതിനെട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റിൽ ഫൈനലിൽ ശക്തരായ ചാന്പ്യൻസ് എഇ യെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് സോക്കർ കേരള ജേതാക്കൾ ആയത്. നിശ്ചിത സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെത്തുടർന്ന് മത്സരം ടൈബ്രേക്കറിലേക്ക് കടക്കുകയായിരുന്നു.

സോക്കർ കേരളക്ക് വേണ്ടി, ജിനീഷ് ,വിഷ്ണു,നിധീഷ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ചാന്പ്യൻസ് എഇക്കുവേണ്ടി പ്രിൻസ്, നഹാസ് എന്നിവർ ലക്ഷ്യം കണ്ടു. ആദ്യ കിക്ക് എടുത്ത ആനന്ദിന് ലക്ഷ്യം പിഴച്ചപ്പോൾ വിജയം സോക്കർ കേരളയ്ക്കൊപ്പം നിന്നു. ടൂർണമെന്‍റിൽ മികച്ച പ്രതിരോധ നിരക്കാരനായി സോക്കർ കേരളയുടെ ശ്യാംജിത്തിനെ തിരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ