ഹൃദയാഘാതത്തെതുടർന്നു ഒഴുകൂർ സ്വദേശി മക്കയിൽ മരിച്ചു

06:42 PM Jan 23, 2017 | Deepika.com
മക്ക: മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്തിലെ ഒഴുകൂർ നെരവത്ത് സ്വദേശി അബൂബക്കർ പള്ളിയാളി (60) ഹൃദയാഘാതത്തെതുടർന്നു മരിച്ചു. ഖബറടക്കം മക്കയിൽ നടക്കും.

മുപ്പത് വർഷമായി മക്കയിലെ ശാറാ മൻസൂറിൽ കഫ്തീരിയ നടത്തി വരികയായിരുന്നു. ജോലിക്കിടയിൽ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

ഭാര്യ ആരിഫ. മക്കൾ: സലീന, റംല, ജാസ്മിൻ, ഫൗസിയ. അബദുസലാം മൊറയൂർ, അബ്ദുൾ അസീസ് അടിവാരം, അബ്ദുന്നാസിർ കാളികാവ്, അബ്ദുസലാം കൊട്ടപ്പുറം എന്നിവർ മരുമക്കളാണ്.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ