ട്രംപിനെ നെഹിമിയ പ്രവാചകനോട് ഉപമിച്ച് പാസ്റ്റർ റോബർട്ട് ജെഫറസ്

08:46 PM Jan 21, 2017 | Deepika.com
വാഷിംഗ്ടണ്‍: തകർന്നു കിടക്കുന്ന ജറുസലേം മതിൽ നിർമിക്കുന്നതിനും രാഷ്ട്രത്തിന്‍റെ പുനിർ നിർമാണത്തിനും നേതൃത്വം നൽകിയ വിശുദ്ധ ഗ്രന്ഥത്തിലെ നെഹിമിയ പ്രവാചകനോട് ട്രംപിനെ താരതമ്യപ്പെടുത്തി സതേണ്‍ ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്റർ റോബർട്ട് ജെഫറസ് ഡാളസിൽ നടത്തിയ പ്രസംഗം ജനശ്രദ്ധ ആകർഷിച്ചു.
പ്രസിഡന്‍റായി ചുമതലയേൽക്കുന്നതിനു മുന്പ് വെള്ളിയാഴ്ച ബാപ്റ്റിസ്റ്റ് ചർച്ചിൽ ആരാധനക്കെത്തിയ ഡൊണൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിലായിരുന്നു പാസ്റ്ററുടെ പ്രസംഗം. പൗരന്മാരുടെ സംരക്ഷണത്തിന് മതിൽ നിർമിക്കരുതെന്ന് വിശുദ്ധ ഗ്രന്ഥത്തിൽ ഒരിടത്തും പറയുന്നില്ലെന്നും ജെഫറസ് ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ട്രംപ് ഉറപ്പു നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടേണ്ടതാണെന്നും നെഹമിയ പ്രവാചകനെ ഏപ്രകാരം ഇസ്രായേലിന്‍റെ രക്ഷയ്ക്കായി ദൈവം നിയോഗിച്ചുവോ അതിനു തുല്യ ഉത്തരവാദിത്വമാണ് ട്രംപിൽ അർപ്പിതമായിരിക്കുന്നതെന്നും ജെഫറസ് ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: പി.പി. ചെറിയാൻ