മിസിസൗഗ സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി കോണ്‍ഫറൻസ് കിക്കോഫ് ചെയ്തു

08:44 PM Jan 21, 2017 | Deepika.com
മിസിസൗഗ(കാനഡ): മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ രജിസ്ട്രേഷൻ കിക്കോഫ് സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ നടന്നു.

ജനുവരി 15ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. ബ്ലെസൻ വർഗീസ് അധ്യക്ഷത വഹിച്ചു. കോണ്‍ഫറൻസ് ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ കോണ്‍ഫറൻസിനെ സംബന്ധിക്കുന്ന വിവരങ്ങൾ നൽകി. കോണ്‍ഫറൻസിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിന്‍റെ വിശദാംശങ്ങൾ സുവനീർ ബിസിനസ് മാനേജർ ഡോ. ഫിലിപ്പ് ജോർജ് നൽകി. രജിസ്ട്രേഷൻ ഫോം ഏറ്റുവാങ്ങി ഫാ. ബ്ലെസൻ വർഗീസ് രജിസ്ട്രേഷൻ കിക്കോഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്ഥാന മൊഴിയുന്നവരും സ്ഥാനമേല്ക്കുന്നവരുമായ ഇടവക ഭരണസമിതി അംഗങ്ങളായ ഏബ്രഹാം കളത്തിൽ (പുതിയ ട്രസ്റ്റി), മാത്യൂസ് ജോണ്‍(പുതിയ സെക്രട്ടറി), ജേക്കബ് തോമസ്, ജോജി ഡാനിയേൽ, അബു തോമസ്, സ്റ്റാൻലി പാപ്പച്ചൻ, ബീനാ ജോണ്‍, സജിനി, ജൂബിൻ സാമുവൽ, നിഷി ജേക്കബ്, ഷിറിൻ റിപ്പി, വിനയ് ജേക്കബ് ജോണ്‍ മലങ്കര അസോസിയേഷൻ അംഗം മാറ്റ് മാത്യൂസ് ഭദ്രാസന അസംബ്ലി അംഗം ഏബ്രഹാം തോമസ്, വിവിധ ആധ്യാത്മിക സംഘടന ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.
ഡിസ്ക്കൗണ്ട് നിരക്കിലുള്ള റജിസ്ട്രേഷൻ ജനുവരി 31 ന് അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.