അന്നമ്മ വർഗീസ് പെൻസിൽവേനിയയിൽ നിര്യാതയായി

12:26 PM Jan 19, 2017 | Deepika.com
എമ്മാവുസ്, പെൻസിൽവേനിയ: പുല്ലാട് കുമ്പനാട് മുണ്ടപ്പറമ്പിൽ പരേതനായ എം.ടി. വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ്, 87, പെൻസിൽവേനിയയിൽ ജനുവരി 17–നു നിര്യാതയായി. തുമ്പമൺ തലവത്തിൽ കുടുംബാംഗമാണ്.

ദീർഘകാലം മുംബെയിൽ അധ്യാപികയായി ജോലി ചെയ്ത് റിട്ടയർ ചെയ്ത ശേഷമാണ് അമേരിക്കയിൽ എത്തുന്നത്. ദാദർ മാർത്തോമാ ചർച്ചിലെ സജീവാംഗമായിരുന്നു.

മക്കൾ: തോമസ് വർഗീസ്, ചെറിയാൻ വർഗീസ്. മരുമക്കൾ: അന്ന, ആനി. കൊച്ചുമക്കൾ: എലിയാന വർഗീസ് ഹെമ്പെൽ (ഭർത്താവ് ടൈലർ ഹെമ്പൽ), ആൻഡ്രിയ, ഡാനിയെല വർഗീസ്.

പൊതുദർശനം ജനുവരി 21–നു രാവിലെ 9:30 മുതൽ 11 വരെ ജെറുസലം വെസ്റ്റേൺ സാത്സ്ബറി ചർച്ച്, 3441 ഡെവൻഷയർ റോഡ്, അല്ലൻ ടൗൺ, പെൻസിൽ വേനിയ–18103. തുടർന്ന് സംസ്കാര ശുശ്രൂഷ പതിനൊന്നിനു ആരംഭിക്കും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം