ബ്രാൻഡ് ചെയ്യപ്പെടുന്ന ദേശീയത; പൊതുചർച്ചയുമായി സവ

02:15 PM Jan 18, 2017 | Deepika.com
ദമാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) കിഴക്കൻ പ്രവിശ്യ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ട് നിൽക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബ്രാൻഡ് ചെയ്യപ്പെടുന്ന ദേശീയത എന്ന വിഷയത്തിൽ പൊതു ചർച്ച സംഘടിപ്പിക്കുന്നു.

ജനുവരി 19ന് (വ്യാഴം) വൈകിട്ട് 7.30 ന് ദമാം അൽ റയാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിലാണ് പരിപാടി. കിഴക്കൻ പ്രവിശ്യയിലെ കലാ, സാംസ്കാരിക,സാമൂഹിക, മാധ്യമ, രാഷ്ര്‌ടീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് സവയുടെ സാഹിത്യ വിഭാഗമായ സവ സാഹിത്യ സഭയാണ്.

വർഗീയ അജണ്ടയുടെയും വർഗീയ ശക്‌തികളുടെയും കുത്സിത ശ്രമങ്ങളുടെ ഫലമായി ഇന്ത്യൻ ദേശീയത വലിയ ഭീഷണി നേരിടുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടത് രാജ്യത്തെ സ്നേഹിക്കുന്ന ഓരോ പൗരന്റെയും കടമയാണ്. ഈ സന്ദേശം പ്രവാസികൾക്കിടയിൽ എത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന റിപ്പബ്ലിക് ദിന പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നതെന്ന് സവ കിഴക്കൻ പ്രവിശ്യ ഭാരവാഹികൾ അറിയിച്ചു.