മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ പുതുവത്സരാഘോഷം ജനുവരി 28–ന്

11:28 AM Jan 18, 2017 | Deepika.com
ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ പുതുവത്സരാഘോഷം ജനുവരി 28–നു ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ മൗണ്ട് പ്രോസ്പെക്ടസിലുള്ള കൺട്രി ഇന്നിൽ വച്ചു നടത്തുമെന്നു പ്രസിഡന്റ് വിജി എസ്. നായർ അറിയിച്ചു.

ചടങ്ങിൽ പങ്കെടുക്കുവാൻ സംഘടനയുടെ മെമ്പർമാരേയും കുടുംബാംഗങ്ങളേയും ക്ഷണിക്കുന്നതായ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനും വിളിക്കുക: വിജി എസ് നായർ (847 827 6227), അബ്രഹാം വർഗീസ് (224 419 1311), പീറ്റർ കുളങ്ങര (847 951 4476). സതീശൻ നായർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം