പൽപക് : 2017 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

04:59 PM Jan 17, 2017 | Deepika.com
കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് ഇക്കഴിഞ്ഞ ജനുവരി 13 നു വാർഷിക പൊതുയോഗം മംഗാഫ് റോയൽ ആഡിറ്റോറിയം ഹാളിൽ വച്ചു നടത്തുകയും 2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും യോഗം പാസാക്കി. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അരവിന്ദാക്ഷൻ സ്വാഗതവും പ്രേംരാജ് നന്ദിയും പ്രകാശിപ്പിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി.എൻ കുമാർ, ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ, വൈസ് പ്രസിഡന്റ് ടി എം മോഹനൻ, ഖജാൻജി പ്രേംരാജ്, രക്ഷാധികാരി വി. ദിലി എന്നിവരും ഏരിയ സെക്രെട്ടറിമാരായി സുനിൽ രവി (അബ്ബാസിയ) ശശിധരൻ പാലക്കോട് (ഫഹാഹീൽ) സുധീർ (സാൽമിയ) സുനിൽകുമാർ (ഫർവാനിയ) എന്നിവരെയും കൂടാതെ മറ്റുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും വിവിധ ഏരിയ യിലേക്കുള്ള എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ