എഡിഎകെ ധനസഹായം നൽകി

03:53 PM Jan 16, 2017 | Deepika.com
കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്തിന്റെ (ADAK) കുറത്തികാട് സിഎംഎസ് ചൈൽഡ് ഹോമിന് ധനസഹായം മാവേലിക്കര എംഎൽഎ ആർ. രാജേഷ് കൈമാറി. ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാ സംഘടനകൾക്കും മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ രക്ഷാധികാരി ചാക്കോ ജോർജുകുട്ടി, വൈസ് പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയേൽ ചടങ്ങിൽ സംബന്ധിച്ചു.