കുവൈത്ത് കെഎംസിസി മെഡിക്കൽ വിംഗ്: തുടർ ചികിത്സ ക്ലിനിക്കിന് തുടക്കമായി

03:48 PM Jan 16, 2017 | Deepika.com
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മെഡിക്കൽ വിംഗിന്റെ നേതൃത്വത്തിൽ വിവിധ ഏരിയകളിലായി നടത്തുന്ന തുടർ ചികിത്സാ ക്ലിനിക്കിന്റെ ഉദ്ഘാടനം അബാസിയയിലെ കെഎംസിസി ഓഫീസിൽ നടന്നു. എല്ലാ മാസവും രാവിലെ ഏഴു മുതൽ 11 വരെ കെഎംസിസിയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ നടത്തുന്ന ക്ലിനിക്കിൽ രോഗികൾക്കാവശ്യമായ രക്‌ത പരിശോധനകൾ, രക്‌ത സമ്മർദ്ദ പരിശോധന എന്നിവ ലഭ്യമാക്കി.

കുവൈത്ത് കെഎംസിസി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കെഎംസിസി മെഡിക്കൽ വിംഗ് ചെയർമാൻ ഡോ. അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു. കെഎംസിസി ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഗഫൂർ വയനാട്, ട്രഷറർ എം.കെ. അബ്ദു റസാഖ്, ഭാരവാഹികളായ ഫാറൂഖ് ഹമദാനി, സിറാജ് എരഞ്ഞിക്കൽ, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, മുൻ ഭാരവാഹികളായ ഷറഫുദ്ദീൻ കണ്ണേത്ത്, ബഷീർ ബാത്ത, അജ്മൽ വേങ്ങര, ഇസ്മായിൽ ബേവിഞ്ച, മെഡിക്കൽ വിംഗ് ജനറൽ കൺവീനർ മുഹമ്മദ് മനോളി, വൈസ് ചെയർമാൻ ഷഹീദ് പട്ടില്ലത്ത് എന്നിവർ പ്രസംഗിച്ചു.

അബാസിയ അൽ നഹിൽ ക്ലിനിക്കിലെ ഡോ. അനു ദിനേശ്, കെഎംസിസി മെഡിക്കൽ വിംഗ് പ്രവർത്തകരും മെഡിക്കൽ ജീവനക്കാരുമായ ഷറഫുദ്ദീൻ, ആസിഫ്, മൊയ്തീൻ, അനസ്, ഫൈസൽ, അമീർ, അഷറഫ്, സുൽഫീക്കർ, ശുഐബ് എന്നിവർ ക്ലിനിക്കിന് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ