യുഎസിൽ 146 വർഷം പഴക്കമുള്ള സർക്കസ് കമ്പനി പൂട്ടുന്നു

03:40 PM Jan 16, 2017 | Deepika.com
വാഷിംഗ്ടൺ: 146 വർഷം പഴക്കമുള്ള റിംഗ്ളിംഗ് ബ്രദേഴ്സ് ആൻഡ് ബാർനം ആൻഡ് ബെയ്ലി സർക്കസ് കമ്പനി പൂട്ടുന്നു. കാണികൾ കുറഞ്ഞതും ചെലവ് കൂടിയതുമാണ് കമ്പനി പൂട്ടാനുള്ള തീരുമാനത്തിലേക്ക് ഉടമകളെ നയിച്ചത്.

ഏറെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് കമ്പനിയുടെ ചെയർമാനും സിഇഒയുമായ കെന്നത്ത് ഫീൽഡ് പറഞ്ഞു. മേയ് മാസത്തോടുകൂടിയായിരിക്കും സർക്കസ് കമ്പനി പ്രദർശനം അവസാനിപ്പിക്കുക. ആന അടക്കമുള്ള മൃഗങ്ങളുടെ പ്രകടനങ്ങൾ മൃഗസംരക്ഷകരുടെ പരാതിയെത്തുടർന്ന് ഒഴിവാക്കേണ്ടിവന്നതും കമ്പനിയുടെ നിലനിൽപ്പിനെ ബാധിച്ചതായി കെന്നത്ത് ഫീൽഡ് വെബ്സൈറ്റിലൂടെ അറിയിച്ചു.

ഭൂമിയിലെ ഏറ്റവും മഹത്തായ പ്രദർശനമെന്ന പരസ്യവാചകത്തോടെയായിരുന്നു റിംഗ്ളിംഗ് ബ്രദേഴ്സ് ആൻഡ് ബാർനം ആൻഡ് ബെയ്ലി സർക്കസ് കമ്പനിയുടെ പ്രദർശനങ്ങൾ.