18 വർഷം മുൻപ് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി

12:05 PM Jan 14, 2017 | Deepika.com
വാഷിംഗ്ടൺ: 18 വർഷം മുൻപ് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. കാമിയ മൊബ്ലി എന്ന 18 കാരിയെയാണ് കണ്ടെത്തിയത്. 1998 ജൂലൈയിലാണ് പെൺകുട്ടിയെ ഇവിടെ നിന്നും തട്ടിക്കൊണ്ടു പോയത്. മൊബ്ലി ജനിച്ച് ഏതാനും ദിവസങ്ങൾക്കകമായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട ഗ്ലോറിയ വില്ലല്യംസ് എന്ന 51കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

മൊബ്ലിയെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പെൺകുട്ടി ആരോഗ്യവതിയാണെന്നും പോലീസ് പറഞ്ഞു.