കുവൈത്ത് സിറ്റി : കോഴിക്കോട് എലത്തൂർ മൊയ്തീൻ പള്ളിക്ക് സമീപം വളപ്പിൽ ഖാലിദ് (60) കുവൈത്തിൽ നിര്യാതനായി. കെഎംസിസി പ്രവർത്തകനായ ഖാലിദ് ഖാദിസിയ കോപ്പറേറ്റീവ് സൊസൈറ്റിയിൽ കാഷ്യറായിരുന്നു. 35 വർഷമായി കുവൈത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
പരേതനായ വളപ്പിൽ സൈതലവി പിതാവും ഫാത്തിമ മാതാവുമാണ്. സൈനബയാണ് ഭാര്യ. നബീൽ, ശൈബൽ, മിൻഹ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കെഎംസി സിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ നിര്യാതനായി
12:01 PM Jan 14, 2017 | Deepika.com