മനാമയിൽ സമസ്ത ബഹറിൻ മീലാദ് കാമ്പയിൻ സമാപനവും വിദ്യാർഥി ഫെസ്റ്റും

08:19 PM Jan 13, 2017 | Deepika.com
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിൻ കേന്ദ്ര കമ്മിറ്റിയുടെ മീലാദ് കാമ്പയിൻ സമാപന സമ്മേളനവും വിദ്യാർഥി ഫെസ്റ്റും ജനുവരി 13, 14 (വെള്ളി, ശനി) തീയതികളിൽ മനാമയിലെ അൽ രാജാ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

13ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാർഥികളുടെ കലാ സാഹിത്യ പരിപാടികൾ ആരംഭിക്കും. രാത്രി എട്ടിന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഹമ്മദ് നബി(സ) കുടുംബ നീതിയുടെ പ്രകാശം? എന്ന പ്രമേയത്തിൽ നൗഷാദ് ബാഖവിയുടെ ദ്വിദിന മത പ്രഭാഷണം ആരംഭിക്കും. സമസ്ത ബഹറിൻ കേന്ദ്ര മദ്രസയായ ഇർഷാദുൽ മുസ് ലിമീൻ മദ്രസ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാ സാഹിത്യ പരിപാടികൾ സമാപന ചടങ്ങുകളുടെ മുഖ്യാകർഷണമായിരിക്കും. ഇതോടനുബന്ധിച്ച് കുട്ടികളുടെ ബുർദ മജ് ലിസ്, ദഫ് പ്രോഗ്രാം, പ്രവാചക പ്രകീർത്തന പ്രഭാഷണങ്ങൾ, ഗാനങ്ങൾ എന്നിവയും മൗലിദ് മജ് ലിസ്, സമൂഹ പ്രാർഥന എന്നിവയും നടക്കും. ബഹറിനിലെ സ്വദേശി പ്രമുഖരും സമസ്ത ബഹറിൻ കേന്ദ്ര ഏരിയാ നേതാക്കളും ചടങ്ങിൽ സംബന്ധിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങൾക്ക് +97339828718.