നിലാവ് കുവൈത്തിന് പുതിയ നേതൃത്വം

07:10 PM Jan 12, 2017 | Deepika.com
കുവൈത്ത് : കാൻസർ ചികിത്സാ സഹായ രംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും കഴിഞ്ഞ മൂന്നു വർഷമായി നിൾബ്ദ സേവനം നടത്തി വരുന്ന നിലാവ് കുവൈത്തിന്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അബാസിയ ഫോക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചെയർമാൻ സത്താർ കുന്നിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് ശരീഫ് താമരശേരിയും സാമ്പത്തിക റിപ്പോർട്ട് റിപ്പോർട്ട് റഫീക്കും അവതരിപ്പിച്ചു. കാൻസർ പ്രോജക്ടിന്റെ റിപ്പോർട്ട് പ്രോജക്ട് കോഓർഡിനേറ്റർ മുജീബുള്ള അവതരിപ്പിച്ചു. മാരക രോഗങ്ങളാൽ കഷ്‌ടപ്പെടുന്ന നിരാലംബർക്കും ഒരു നേരത്തെ അന്നത്തിനുള്ള ഭക്ഷണ സഹായമായും ഇതുവരെ പതിനേഴ് ലക്ഷത്തിലധികം രൂപയുടെ സഹായം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലാവ് കുവൈത്ത് നൽകിയിട്ടുണ്ട്. വരുന്ന വർഷത്തിൽ പുതിയ പദ്ധതികളോടെ സേവന സംരംഭങ്ങൾ വികസിപ്പിക്കാനാണ് തീരുമാനമെന്നും ഇതിനായി എല്ലാ പ്രവാസി സുഹൃത്തുക്കളുടെയും സഹകരണം അഭ്യർഥിക്കുന്നതായും സംഘടനാ ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. ഫത്താഹ് തൈിൽ, അസീസ് തിക്കൊടി, സലിം, ഹമീദ് മധൂർ, ഷംസുദ്ദീൻ ബദരിയ എന്നിവർ പ്രസംഗിച്ചു.

തുടർന്നു പുതിയ ഭാരവാഹികളായി സത്താർ കുന്നിൽ (മുഖ്യ രക്ഷാധികാരി), അബ്ദുൾ ഫത്താഹ് തൈയിൽ, അസീസ് തിക്കൊടി (രക്ഷാധികാരികൾ) ഹബീബുള്ള മുറ്റിച്ചൂർ (പ്രസിഡന്റ്), ഹമീദ് മധൂർ (ജനറൽ സെക്രട്ടറി), കെ.വി. മുജീബുള്ള (ട്രഷറർ), ഷംസുദ്ദീൻ ബദരിയ (ഓർഗനൈസിംഗ് സെക്രട്ടറി), ഹുസൻ കുട്ടി, ഖാലിദ് ഹദ്ദാദ് നഗർ, മുജീബ് റഹ്മാൻ (വൈസ് പ്രസിഡന്റ്), ഹനീഫ പാലായി, സിദ്ദീഖ് കൊടുവള്ളി, മൊയ്തു മേമി, ഹാരിസ് വള്ളിയോത്ത് (സെക്രട്ടറിമാർ), ശരീഫ് താമരശേരി (ചീഫ് കോഓർഡിനേറ്റർ), റഫീക്ക് (പ്രോജക്ട് കോഓർഡിനേറ്റർ), സലിം കോട്ടയിൽ (മീഡിയ കോഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ