ഖോ-ഖോ ടൂർണമെന്റ് നടത്തി
01:26 AM Nov 17, 2018 | Deepika.com
പടന്നക്കാട്: കാസർഗോഡ് സഹോദയ സ്പോർട്സ് ആന്‍ഡ് ഗെയിംസിന്റെ ഭാഗമായി നടത്തപ്പെട്ട ഖോ-ഖോ ടൂർണമെന്റ് സ്റ്റെല്ലാമാരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ ശാന്തിതീരം കൗണ്‍സലിംഗ് സെന്റർ ഡയറക്ടർ ഫാ. സെബാൻ ചെരിപ്പുറത്ത് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് സഹോദയ പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ മേബിൾ തെരേസ്, മാനേജർ സിസ്റ്റർ ജെസ്ലിൻ എന്നിവർ സംസാരിച്ചു. വാർഡ് കൗണ്‍സിലർ അബ്ദുൾ റസാഖ് തായലക്കണ്ടി ജേതാക്കൾക്ക് ട്രോഫി നൽകി അനുമോദിച്ചു.