+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പ​ട്ടു, ശാ​ന്താ​റാം വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: ഇരുപത് രൂ​പ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​രാ​ജ​പ്പെ​ട്ട​പ്പോ​ള്‍ ഉ​ച്ച​യൂ​ണി​ല്‍ വി​ജ​യ​ഗാ​ഥ തീ​ര്‍​ത്ത് എ​ച്ച്.​പി.​ ശാ​ന്താ​റാം. ക​ഴി​ഞ്ഞ അ​ഞ്ച
സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പ​ട്ടു, ശാ​ന്താ​റാം  വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു
കാ​ഞ്ഞ​ങ്ങാ​ട്: ഇരുപത് രൂ​പ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​രാ​ജ​പ്പെ​ട്ട​പ്പോ​ള്‍ ഉ​ച്ച​യൂ​ണി​ല്‍ വി​ജ​യ​ഗാ​ഥ തീ​ര്‍​ത്ത് എ​ച്ച്.​പി.​ ശാ​ന്താ​റാം. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​മാ​യി 20 രൂ​പ​യ്ക്ക് ഉ​ച്ച​യൂ​ണ്‍ ന​ല്‍​കി വ​രി​ക​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത ധ​ര്‍​മ​ചൈ​ത​ന്യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്.

സം​സ്ഥാ​ന​ര്‍​ക്കാ​ര്‍ കു​ടും​ബ​ശ്രീ മു​ഖേ​ന ആ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ല്‍ പ​ല​തും പൂ​ട്ടി​യും വി​ല വ​ര്‍​ധി​പ്പി​ച്ചും ന​ട​ത്തു​മ്പോ​ള്‍ അ​ഞ്ചു വ​ര്‍​ഷ​മാ​യി​ട്ട് ഇ​വി​ടെ വി​ല കൂ​ട്ടി​യി​ട്ടേ​യി​ല്ല. 2019 ഫെ​ബ്രു​വ​രി 10നാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളാ​യി എ​ത്തു​ന്ന​വ​ര്‍ ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം എ​ന്ന സം​ര​ഭം തു​ട​ങ്ങി​യ​ത്. ആ​ദ്യ​കാ​ല​ത്ത് 100 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ നി​ന്ന് ഭ​ക്ഷ​ണം ന​ല്‍​കി​യ​തെ​ങ്കി​ല്‍ ഇ​ന്നു കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ എ​ത്തുന്നവ​രും ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ഷോ​പ്പ് ജീ​വ​ന​ക്കാ​ര്‍ അ​ട​ക്കം 350 ഓ​ളം പേ​ര്‍ ഭ​ക്ഷ​ത്തി​നാ​യി ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്.

20 രൂ​പ​യാ​ണ് ഊ​ണി​ന്‍റെ വി​ല​യെ​ങ്കി​ലും നി​ങ്ങ​ള്‍​ക്ക് ഇ​ഷ്‌ടമു​ള്ള​ത് കൊ​ടു​ത്താ​ല്‍ മ​തി, അ​ത് അ​ഞ്ചു​രൂ​പ ആ​യാ​ല്‍ പോ​ലും. അംഗ​പ​രി​മി​ത​ര്‍, വ​യോ​ധി​ക​ര്‍, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍, രോ​ഗ​ബാ​ധി​ത​ര്‍ എ​ന്നി​വ​ര്‍​ക്ക് പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത്. ജി​ല്ലയിലെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് അ​താ​തു പ​ദേ​ശ​ങ്ങ​ളി​ലെ തെ​രു​വി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ക്ക് ഒ​രു നേ​രം ഭ​ക്ഷ​ണം ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി അ​വി​ഷ്‌​ക​രി​ച്ച് വ​രു​ക​യാ​ണ് ധ​ര്‍​മ്മ​ചൈ​ത​ന്യ ട്ര​സ്റ്റ്.