+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​ത ഫു​ട്‌​ബോ​ള്‍: തൃ​ശൂ​ര്‍ സെ​മി​യി​ല്‍

തൃ​ക്ക​രി​പ്പൂ​ര്‍: സം​സ്ഥാ​ന സീ​നി​യ​ര്‍ വ​നി​ത ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ തൃ​ശൂ​ര്‍ സെ​മി​ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ മ​ല​പ്പു​റ​ത്തെ 40 ത്തി​ന് ത​ക​ര്‍​ത്താ​ണ
വ​നി​ത ഫു​ട്‌​ബോ​ള്‍: തൃ​ശൂ​ര്‍ സെ​മി​യി​ല്‍
തൃ​ക്ക​രി​പ്പൂ​ര്‍: സം​സ്ഥാ​ന സീ​നി​യ​ര്‍ വ​നി​ത ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ തൃ​ശൂ​ര്‍ സെ​മി​ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ മ​ല​പ്പു​റ​ത്തെ 4-0 ത്തി​ന് ത​ക​ര്‍​ത്താ​ണ് തൃ​ശൂ​ര്‍ സെ​മി ഉ​റ​പ്പി​ച്ച​ത്. തൃ​ശൂ​രി​ന് വേ​ണ്ടി അ​ഭി​രാ​മി ഹാ​ട്രി​ക് നേ​ടി. കൃ​ഷ്‌​ണേ​ന്ദു​വാ​ണ് നാ​ലാം ഗോ​ള്‍ നേ​ടി​യ​ത്. മ​ല​പ്പു​റ​ത്തി​ന്‍റെ ദ​ര്‍​ശ​ന​യാ​ണ് ക​ളി​യി​ലെ മി​ക​ച്ച​താ​രം.

പ്രാ​ഥ​മി​ക​റൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ കാ​സ​ര്‍​ഗോ​ഡി​നെ 2-0 ത്തി​ന് തോ​ല്‍​പി​ച്ച് ഇ​ടു​ക്കി ക്വാ​ര്‍​ട്ട​റി​ലെ​ത്തി. ര​ണ്ടു​ഗോ​ളു​ക​ളും നേ​ടി​യ കൃ​ഷ്ണ​പ്രി​യ​യാ​ണ് ക​ളി​യി​ലെ താ​രം.

ഇ​ന്നു ന​ട​ക്കു​ന്ന ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഇ​ടു​ക്കി​യും കോ​ട്ട​യ​വും ഏ​റ്റു​മു​ട്ടും.
മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ക​ണ്ണൂ​രു​മാ​യി ഏ​റ്റു​മു​ട്ടും.