+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി

കാ​സ​ര്‍​ഗോ​ഡ്: സാ​മൂ​ഹ്യ ഐ​ക്യ​ദാ​ര്‍​ഢ്യ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല നി​യ​മ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍
നി​യ​മ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി
കാ​സ​ര്‍​ഗോ​ഡ്: സാ​മൂ​ഹ്യ ഐ​ക്യ​ദാ​ര്‍​ഢ്യ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല നി​യ​മ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എംഎ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് പു​തു​താ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഹോം ​ഇ-​സ​ര്‍​വേ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ എം​എ​സ്‌​സി മോ​ളി​ക്കു​ലാര്‍ ബ​യോ​ള​ജി​യി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ നീ​ലേ​ശ്വ​രം സ്വ​ദേ​ശി വി​പി​ന് ക്യാ​ഷ് അ​വാ​ര്‍​ഡും ഉ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു. ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം വി.​പി.​പി. മു​സ്ത​ഫ, ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ. ​ദി​നേ​ശ്കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ക​ലാ​ഭ​വ​ന്‍ രാ​ജു, ജി​ല്ലാ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍ എം. ​മ​ല്ലി​ക എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്. മീ​നാ​റാ​ണി സ്വാ​ഗ​ത​വും അ​സി.​പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ എ. ​വേ​ണു ന​ന്ദി​യും പ​റ​ഞ്ഞു.