അങ്കമാലി: അങ്കമാലി വേങ്ങൂർ എംസി റോഡിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കുറ്റിലക്കര കുറിയേടത്ത് ദേവസി (80) ആണ് മരിച്ചത്. വേങ്ങൂരിൽ നിന്നു വീട്ടിലേക്ക് നടന്നു പോകവേ അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ദേവസിയെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വേങ്ങൂർ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: മേരി, ജോസഫ് (ഡയറക്ടർ, കാർഷിക സഹകരണ സംഘം). മരുമക്കൾ: ജോണി, മഞ്ജു.
ബൈക്കിടിച്ച് കാൽനട യാത്രികൻ മരിച്ചു
01:22 AM Nov 17, 2018 | Deepika.com