സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം

01:21 AM Nov 17, 2018 | Deepika.com
ശ്രീ​ക​ണ്ഠ​പു​രം: ഡി​സം​ബ​ർ ഒ​ന്നി​ന് ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ക്കു​ന്ന കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ ബ​ലി​ദാ​ന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് തു​റ​ന്നു. പി.​കെ. കോം​പ്ല​ക്സി​ൽ യു​വ​മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ഏ​ള​ക്കു​ഴി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ടി.​പി. രാ​ജീ​വ​ൻ, ക​ൺ​വീ​ന​ർ ടി.​പി. ര​മേ​ശ​ൻ, യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​സി. ര​തീ​ഷ്, ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം വി.​വി. ച​ന്ദ്ര​ൻ, സി.​കെ. പ്ര​ഭാ​ക​ര​ൻ, കെ. ​വി​ജ​യ​കു​മാ​ർ, പി.​വി. ശ​ശി​ധ​ര​ൻ, കെ. ​സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.