കൂത്തുപറമ്പ്: ചരിത്രത്തെ വളച്ചൊടിച്ച് ഭാവി മനസുകളെ വികലമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി മാറോളിഘട്ട് ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച ഗ്രന്ഥശാല സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ നടന്നുവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംരക്ഷണ സദസിൽ കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി. സുജാത അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, ജില്ലാ സെക്രട്ടറി പി.കെ. വിജയൻ, കെ.പി.വി. പ്രീത, കെ. ബാബുരാജ്, വി.ബി. അഷ്റഫ്, എൻ.ധനഞ്ജയൻ, മുസ്തഫ ഹാജി, ഡോ. സുധ അഴീക്കോടൻ, എം.കെ. വിനോദ് കുമാർ, ടി.വി. ശ്രീകുമാർ, പി. ശശീന്ദ്രൻ, കെ. കുമാരൻ, താലൂക്ക് പ്രസിഡന്റ് ഇ. നാരായണൻ എന്നിവർ പ്രസംഗിച്ചു.