+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​വി മ​ന​സു​ക​ളെ വി​ക​ല​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മം; ജോ​ൺ ബ്രി​ട്ടാ​സ് എം​പി

കൂ​ത്തു​പ​റ​മ്പ്: ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ച് ഭാ​വി മ​ന​സു​ക​ളെ വി​ക​ല​മാ​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ് എം​പി പ​റ​ഞ്ഞു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് ക​മ്മി
ഭാ​വി മ​ന​സു​ക​ളെ വി​ക​ല​മാ​ക്കാ​ൻ  കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മം; ജോ​ൺ ബ്രി​ട്ടാ​സ് എം​പി
കൂ​ത്തു​പ​റ​മ്പ്: ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ച് ഭാ​വി മ​ന​സു​ക​ളെ വി​ക​ല​മാ​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ് എം​പി പ​റ​ഞ്ഞു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് ക​മ്മി​റ്റി മാ​റോ​ളി​ഘ​ട്ട് ടൗ​ൺ സ്ക്വ​യ​റി​ൽ സം​ഘ​ടി​പ്പി​ച്ച ഗ്ര​ന്ഥ​ശാ​ല സം​ര​ക്ഷ​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ്ര​ന്ഥ​ശാ​ല​ക​ളെ ക​ൺ​ക​റ​ന്‍റ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ ന​ട​ന്നു​വ​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സം​ര​ക്ഷ​ണ സ​ദ​സി​ൽ കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പ​വി​ത്ര​ൻ മൊ​കേ​രി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ‌ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ മ​ഠ​ത്തി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. വി​ജ​യ​ൻ, കെ.​പി.​വി. പ്രീ​ത, കെ. ​ബാ​ബു​രാ​ജ്, വി.​ബി. അ​ഷ്റ​ഫ്, എ​ൻ.​ധ​ന​ഞ്ജ​യ​ൻ, മു​സ്ത​ഫ ഹാ​ജി, ഡോ. ​സു​ധ അ​ഴീ​ക്കോ​ട​ൻ, എം.​കെ. വി​നോ​ദ് കു​മാ​ർ, ടി.​വി. ശ്രീ​കു​മാ​ർ, പി. ​ശ​ശീ​ന്ദ്ര​ൻ, കെ. ​കു​മാ​ര​ൻ, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.