+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത​ല ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം: ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ര​ട്ട​നേ​ട്ടം

ഇ​രി​ട്ടി: സം​സ്കൃ​തം ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തി​യ സം​സ്ഥാ​ന ത​ല ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ൽ ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ര​ട്ട നേ​ട്ടം
സം​സ്ഥാ​ന​ത​ല ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം: ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ര​ട്ട​നേ​ട്ടം
ഇ​രി​ട്ടി: സം​സ്കൃ​തം ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തി​യ സം​സ്ഥാ​ന ത​ല ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ൽ ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ര​ട്ട നേ​ട്ടം. സം​സ്കൃ​തം ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ "സു​ഹൃ​ദ​യം' ഷോ​ർ​ട്ട് ഫി​ലിം ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഇ​തേ ഹ്ര​സ്വ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി എ. ​അ​മി​ത്രാ​ജി​ത്ത് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്ക്കാ​ര​വും സ്വ​ന്ത​മാ​ക്കി. സം​സ്ഥാ​ന ത​ല​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച പ​ത്തോ​ളം മ​ത്സ​ര ചി​ത്ര​ങ്ങ​ളെ പി​ന്നി​ലാ​ക്കി​യാ​ണ് ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

അ​ജി​ത്ത് പു​ന്നാ​ട് ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ളം ര​ച​ന​ നി​ർ​വ​ഹി​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥി​യും സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​റു​മാ​യ ജി. ​സ​ന്ദീ​പ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് സം​ഗീ​ത​വും ന​ൽ​കി​യി​രി​ക്കു​ന്ന​ത് സി​ബി​ച്ച​ൻ ഇ​രി​ട്ടി​യാ​ണ്. എ​ഡി​റ്റിം​ഗ് ലെ​ജി നെ​ല്ലൂ​ന്നി​യും, കാ​മ​റ വി​മ​ൽ ത​മ്പി​യും നി​ർ​മാ​ണം സം​സ്കൃ​തം സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ എം. ​പു​രു​ഷോ​ത്ത​മ​നും നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ഷൈ​നി യോ​ഹ​ന്നാ​ൻ, അ​ധ്യാ​പ​ക​രാ​യ എം. ​പു​രു​ഷോ​ത്ത​മ​ൻ, പി. ​മ​നീ​ഷ്, സി. ​ഹ​രീ​ഷ്, ര​ഞ്ജി​ത്ത്, എം.​ശ്രീ​ജേ​ഷ്, കെ.​സി. സി​ജി​മോ​ൾ, ടി.​വി. ശ്രീ​ക​ല, കെ.​പി. അ​ഖി​ല എ​ന്നി​വ​രും അ​ഭി​നേ​താ​ക്ക​ളാ​ണ്. വി​ദ്യാ​ർ​ഥി​ക​ളാ​യ. കെ. ​അ​ദ്വൈ​ത്, എ. ​അ​മി​ത്രാ​ജി​ത്ത് എ​ന്നി​വ​രാ​ണ് ഹ്ര​സ്വ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ.