+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പും മീ​റ്റ് റി​ക്കാ​ർ​ഡു​ക​ളു​മാ​യി മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ

മ​ണി​ക്ക​ട​വ്: ത​ല​ശേ​രി​യി​ൽ ന​ട​ന്ന ക​ണ്ണൂ​ർ റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ല​ൻ ജോ​ൺ​സ​ൺ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി. പ്ല​സ് ടു ​വ
വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പും മീ​റ്റ് റി​ക്കാ​ർ​ഡു​ക​ളു​മാ​യി   മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
മ​ണി​ക്ക​ട​വ്: ത​ല​ശേ​രി​യി​ൽ ന​ട​ന്ന ക​ണ്ണൂ​ർ റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ല​ൻ ജോ​ൺ​സ​ൺ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ അ​ല​ൻ ജോ​ൺ​സ​ൺ സീ​നി​യ​ർ വി​ഭാ​ഗം110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ലാ​ണ് മീ​റ്റ് റി​ക്കാ​ർ​ഡ് കു​റി​ച്ച​ത്. 200 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണം, 100 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ൽ വെ​ള്ളി എ​ന്നി​വ​യാ​ണ് അ​ല​ന്‍റെ നേ​ട്ട​ങ്ങ​ൾ.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പി.​എ​സ്. നി​വേ​ദ്യ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഷോ​ട്ട്പു​ട്ടി​ൽ മീ​റ്റ് റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി. കൂ​ടാ​തെ ഹാ​മ​ർ ത്രോ​യി​ൽ സ്വ​ർ​ണ​വും ഡി​സ്ക​സ് ത്രോ​യി​ൽ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​നാ​യ പി.​ജെ. ടോ​മി​യാ​ണ് ഇ​വ​രു​ടെ പ​രി​ശീ​ല​ക​ൻ. ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും ടോ​മി​യു​ടെ കു​ട്ടി​ക​ൾ മെ​ഡ​ലു​ക​ൾ വാ​രി​യ​പ്പോ​ൾ മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 38 പോ​യി​ന്‍റു​ക​ളോ​ടെ നാ​ലാം സ്ഥാ​ന​ത്ത് എ​ത്തി.

പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ഈ ​വി​ദ്യാ​ല​യം വ​ൻ വി​ജ​യ​ങ്ങ​ൾ നേ​ടു​ന്ന​ത്. മി​ക​ച്ച നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​ണ് പി.​ജെ. ടോ​മി. ടോ​മി​യു​ടെ പ​രി​ശീ​ല​ന​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സ്കൂ​ൾ ക​ണ്ണൂ​ർ ജി​ല്ലാ സ്കൂ​ൾ അ​ത​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി​രു​ന്നു. 92 മു​ത​ൽ 96 വ​രെ നാ​ലു​വ​ർ​ഷം കേ​ര​ള സ്റ്റേ​റ്റ് ജൂ​ഡോ ചാ​മ്പ്യ​ൻ ആ​യി​രു​ന്നു ടോ​മി.

കോ​ള​ജ് വി​ദ്യാ​ഭ്യാ​സ കാ​ല​ത്ത് ഓ​ൾ ഇ​ന്ത്യ ഇ​ന്‍റ​ർ വാ​ഴ്‌​സി​റ്റി മീ​റ്റി​ൽ ഡ​ക്കാ​ത്ത​ല​നി​ൽ നാ​ലാം സ്ഥാ​നം നേ​ടി. മി​ക​ച്ച കാ​യി​ക പ​രി​ശീ​ല​ന സാ​ഹ​ച​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​യാ​ൽ ഈ ​മ​ല​യോ​ര വി​ദ്യാ​ല​യ​ത്തി​ന് കൂ​ടു​ത​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രും പി.​ജെ. ടോ​മി​യും.