ശ്രീകണ്ഠപുരം: കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിൽ പി.കെ. ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.യു. ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഉന്നത വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.
സംഘടന ഐആർപിസിക്ക് നൽകുന്ന സാമ്പത്തിക സഹായം സിപിഎം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം. വേലായുധൻ ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ പി.പി. രാഘവൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, എം.സി. രാഘവൻ, ഇ.വി. കൃഷ്ണപൊതുവാൾ, പി.വി. കൃഷ്ണൻ, കെ. രത്നാകരൻ, എം. സുകുമാരൻ, പി. നാഗരത്നൻ, എം.വി. കുഞ്ഞപ്പൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. രത്നകുമാർ (പ്രസി), സി. ശശിധരൻ(സെക്ര), സി. മഞ്ജുഷ് കുമാർ(ട്രഷറർ).
കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം
01:18 AM Nov 17, 2018 | Deepika.com