കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ കള്ളപ്പണവേട്ട; രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ 16 ല​ക്ഷം പി​ടി​കൂ​ടി

01:18 AM Nov 17, 2018 | Deepika.com
ഇ​രി​ട്ടി: രേ​ഖ​ക​ളി​ല്ലാ​തെ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന 16 ല​ക്ഷം രൂ​പ കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ല്‍ പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പ​ണം കൊ​ണ്ടു​വ​ന്ന ഇ​ന്നോ​വ കാ​ര്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൂ​ട്ടു​പു​ഴ ചെ​ക്ക്പോ​സ്റ്റി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള​ത്തി​ലേ​ക്ക് അ​തി​ര്‍​ത്തി ക​ട​ന്നു കൊ​ണ്ടു​വ​ന്ന ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. പ​ണം കൊ​ണ്ടു​വ​ന്ന കൊ​ള​വ​ല്ലൂ​ര്‍ സ്വ​ദേ​ശി അ​ഷ​റ​ഫി​നെ (28)യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഞ്ഞൂ​റ് രൂ​പ​യു​ടേ​യും ര​ണ്ടാ​യി​രം രൂ​പ​യു​ടേ​യും നോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്. അ​ഞ്ഞൂ​റി​ന്‍റെ 1120 ഉം, ​ര​ണ്ടാ​യി​ര​ത്തി​ന്‍റെ 520 ഉം ​നോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. പ​ണ​ത്തോ​ടൊ​പ്പം പി​ടി​കൂ​ടി​യ ഇ​ന്നോ​വ കാ​റും പ്ര​തി​യേ​യും ഇ​രി​ട്ടി പോ​ലീ​സി​ന് കൈ​മാ​റി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ​സ്. ക്ലെ​മ​ന്‍റ് , പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​ധീ​ര്‍, ദി​നേ​ശ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ വി​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.