പു​ക​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു

01:18 AM Nov 17, 2018 | Deepika.com
ഇ​രി​ട്ടി : റ​ബ​ർ പു​ക​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. അ​ങ്ങാ​ടി​ക്ക​ട​വി​ലെ വ​ണ്ട​ൻ മ​ല​ക്ക​ൽ ീ​ട്ടി​ൽ പ​ത്രോ​സി​ന്‍റെ പു​ക​പ്പു​ര​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. ഉ​ട​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻദു​ര​ന്തം ഒ​ഴി​വാ​യി.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു പ​ത്രോ​സി​ന്‍റെ നാ​ലു ക്വി​ന്‍റ​ലോ​ളം റ​ബ​ർ ഷീ​റ്റു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന പു​ക​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ച​ത്. ഉ​ട​നെ വീ​ട്ടു​കാ​ർ ഇ​രി​ട്ടി അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പു​ക​പ്പു​രയോട് ചേ​ർ​ന്നാണ് വീടും വിറകുപുരയും ഉണ്ടായിരുന്നത്.
സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​ൺ​സ​ൺ പീ​റ്റ​ർ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ഇ. ​സു​ധീ​ർ, ഫ​യ​ർ​മാ​ന്മാ​രാ​യ ന​വേ​ദ്, ര​ജി​ത്ത്‌ , ആ​ദ​ർ​ശ്, ഫ​യ​ർ​മാ​ൻ ഡ്രൈ​വ​ർ അ​നു , ഹോം​ഗാ​ർ​ഡ് മാ​രാ​യ ര​മേ​ശ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ര​ക്ഷാ സേ​നാ സം​ഘ​മാ​ണ് തീ ​അ​ണ​യ്ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്കി​യ​ത്.