ഇരിട്ടി താലൂക്ക് പരാതി പരിഹാര അദാലത്ത് ഇന്ന്
01:16 AM Nov 17, 2018 | Deepika.com
ഇരിട്ടി: ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് പരാതി പരിഹാര അദാലത്ത് ഇന്ന് രാവിലെ 10 മുതല്‍ ഇരിട്ടി ബ്ലോക്ക് പഞ്ചാത്ത് ഹാളില്‍ നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം, റേഷന്‍ കാര്‍ഡ് , പ്രകൃതിക്ഷോഭം എന്നിവ ഒഴിച്ചുള്ള പരാതികള്‍ കളക്ടര്‍ ഇന്ന് നേരിട്ട് സ്വീകരിക്കും ഇതുവരെ പരാതി നല്‍കാത്തവര്‍ക്ക് നാളെയും പരാതി നല്‍കാം. ബന്ധപ്പെട്ട മുഴുവന്‍ വകുപ്പ് മേധാവികളും ഇന്ന് രാവിലെ പത്തിന് തന്നെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഹാജരാവണമെന്ന് കളക്ടര്‍ അറിയിച്ചു.