ആലക്കോട്: റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് ചെയ്തിട്ടും ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാത്തതു ജനങ്ങൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. തളിപ്പറമ്പ് ആലക്കോട് കൂർഗ് ബോർഡർ റോഡിൽ കുട്ടാപറമ്പിലാണ് ട്രാൻസ്ഫോർമർ റോഡിലേക്ക് തള്ളി ച;ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാത്തതിനാൽ അത്രയും ഭാഗത്തെ ടാറിംഗും നടന്നിട്ടില്ല .
ട്രാൻസ്ഫോർമർ റോഡിലേക്ക് ഇറങ്ങിനിൽക്കുന്നതിനാൽ ഇവിടെ കാൽനടയാത്രക്കാർക്ക് ഒരു നടപ്പാത പോലും ഇല്ലാത്ത അവസ്ഥയിലുമായി. അപകടകരമായ വിധത്തിൽ റോഡിലേക്കു തള്ളിനിൽക്കുന്ന ട്രാൻസ്ഫോർമർ വൻ അപകടഭീഷണിയാണ് ഉയർത്തുന്നത്. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
ട്രാൻസ്ഫോർമർ മാറ്റിയില്ല; ജനങ്ങൾക്കു ദുരിതം
01:16 AM Nov 17, 2018 | Deepika.com